ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റായി പി.കെ.ഫൈസലിനെ (മീഡിയവൺ) തെരഞ്ഞെടുത്തു

വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

Update: 2023-07-08 12:28 GMT

പി.കെ ഫൈസൽ(പ്രസിഡന്റ്), ശ്രീദേവി ജോയ് (ജനറൽ സെക്രട്ടറി), കെ.ഹുബൈബ്(ട്രഷറർ)

ദോഹ. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ (ഐ.എം.എഫ്) പ്രസിഡന്റായി പി.കെ.ഫൈസലിനെ (മീഡിയവണ്‍) തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സാദിഖ് ചെന്നാടന്‍, ജനറല്‍ സെക്രട്ടറിയായി ശ്രീദേവി ജോയ് (മലയാള മനോരമ), സെക്രട്ടറിയായി രതീഷ് (98.6-റേഡിയോ മലയാളം), ട്രഷറര്‍ ആയി കെ.ഹുബൈബ് (ഗള്‍ഫ് മാധ്യമം) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഐഎംഎ റഫീഖ് (കേരള ശബ്ദം), ഓമനക്കുട്ടന്‍ (കൈരളി), ഷഫീഖ് അറക്കല്‍ (മംഗളം), അഷ്‌റഫ് തൂണേരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഐ.എംഎ. റഫീഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തക റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ.ഫൈസല്‍, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷഫീഖ് അറക്കല്‍ എന്നിവര്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അംഗങ്ങളായ അപ്പുണ്ണി, നിസ (റേഡിയോ സുനോ) എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News