ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന പെരുമ നിലനിര്‍ത്തുക ലക്ഷ്യം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേസ്

എയര്‍ ബസില്‍ നിന്നാണോ ബോയിങ്ങില്‍ നിന്നാണോ വിമാനങ്ങള്‍ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല

Update: 2025-03-07 05:51 GMT

ദോഹ: ഖത്തര്‍ എയര്‍വേസ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. എന്നാല്‍ എയര്‍ ബസില്‍ നിന്നാണോ ബോയിങ്ങില്‍ നിന്നാണോ വിമാനങ്ങള്‍ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച വിമാക്കമ്പനിയെന്ന പെരുമ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. വലിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഉടന്‍ നല്‍കുമെന്ന് കമ്പനി സിഇഒ തിയറി ആന്റിനോറി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

വിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫാന്‍ബറോ എയര്‍ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ 250 ലേറെ വിമാങ്ങള്‍ ഖത്തര്‍ എയര്‍വേസിനായി സര്‍വീസ് നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത 198 വിമാനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിക്കുകയും ചെയ്യും. ഇതിന് പുറമെയാണ് പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള നീക്കം.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News