ഫുട്ബോള്‍ ആരാധകര്‍ക്ക് മനം കവരുന്ന പാക്കേജുമായി ഖത്തര്‍ എയര്‍വേസ്

കളിയാസ്വദിക്കുന്നതിനൊപ്പം മെസിയും നെയ്മറും എംബാപ്പയും അടക്കമുള്ള ഇതിഹാസങ്ങളെ തൊട്ടടുത്ത് കാണുന്നതിനും അവസരമുണ്ടാകും

Update: 2022-12-28 17:57 GMT

ഫുട്ബോള്‍ ആരാധകര്‍ക്ക് മനം കവരുന്ന പാക്കേജുമായി ഖത്തര്‍ എയര്‍വേസ്. ഫെബ്രുവരിയില്‍ പിഎസ്ജി- ബയേണ്‍ മ്യൂണിക്ക് മത്സരം കാണാനും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പാരീസിലേക്കാണ് ട്രാവല്‍ പാക്കേജ്.

ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയുടെയും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്റെയും സ്പോണ്‍സറാണ് ഖത്തര്‍ എയര്‍വേസ്. ഇരുടീമുകളും തമ്മില്‍ ഫെബ്രുവരില്‍ പാരീസില്‍ വെച്ച് നടക്കുന്ന മത്സരം കാണാനുള്ള പാക്കേജാണ് ഖത്തര്‍ എയര്‍വേസ് അവതരിപ്പിച്ചിരിക്കുന്നത്. കളിയാസ്വദിക്കുന്നതിനൊപ്പം മെസിയും നെയ്മറും എംബാപ്പയും അടക്കമുള്ള ഇതിഹാസങ്ങളെ തൊട്ടടുത്ത് കാണുന്നതിനും അവസരമുണ്ടാകും.

Advertising
Advertising
Full View

സുവനീറായി ടീം ജേഴ്സിയും ലഭിക്കും,വിമാന ടിക്കറ്റ്,രണ്ട് ദിവസത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം തുടങ്ങിയവയും അള്‍ട്ടിമേറ്റ് പാക്കേജ്, അള്‍ട്ടിമേറ്റ് പ്ലസ് പാക്കേജുകളില്‍ ലഭ്യമാണ്. അള്‍ട്ടിമേറ്റ് പാക്കേജിന് 6500 റിയാലും അള്‍ട്ടിമേറ്റ് പ്ലസ് പാക്കേജിന് 25500 റിയാലുമാണ് ഈടാക്കുന്നത്. ജനുവരി 15ന് മുമ്പ് ബുക്ക് ചെയ്യണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News