ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള അവാർഡ്: യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേസ്

ഇന്നും നാളെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ്

Update: 2024-06-29 17:54 GMT

ദോഹ: ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്‌കൈ ട്രാക്‌സ് എയർലൈൻ അവാർഡ് സ്വന്തമാക്കിയതിന്റെ സന്തോഷം യാത്രക്കാരുമായി പങ്കുവെച്ച് ഖത്തർ എയർവേസ്. ഇന്നും നാളെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ലണ്ടനിൽ നടന്ന സ്‌കൈ ട്രാക്‌സ് എയർ ലൈൻ അവാർഡ്‌സിൽ മിന്നുന്ന നേട്ടമാണ് ഇത്തവണ ഖത്തർ എയർവേസ് സ്വന്തമാക്കിയിരുന്നത്. ലോകത്തെ മികച്ച എയർലൈനിനുള്ള പുരസ്‌കാരത്തിന് പുറമെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച്, മിഡീലിസ്റ്റിലെ മികച്ച എയർലൈൻ തുടങ്ങിയ പുരസ്‌കാരങ്ങളും ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയിരുന്നു.

Advertising
Advertising

യാത്രക്കാർ വോട്ടെടുപ്പിലൂടെയാണ് ലോകത്താകമാനമുള്ള 300ലേറെ വിമാക്കമ്പനികളിൽ നിന്നും ഖത്തർ എയർവേസിനെ മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുത്തത്. ഈ സന്തോഷം യാത്രക്കാരുമായി പങ്കുവെക്കുന്നതിനാണ് താങ്ക്യു എന്ന പേരിൽ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. സ്‌കൈ ട്രാക്‌സ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് എക്കോണമി ബിസിനസ്

ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. ജൂൺ 28, 29, 30 ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ജൂലൈ ഒന്നുമുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ഇങ്ങനെ ബുക്ക് ചെയ്യാം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News