അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ കപ്പൽ സർവീസ് പ്രഖ്യാപിച്ച് ഖത്തർ

സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യു.എ.ഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്.

Update: 2023-07-29 18:06 GMT

ദോഹ: അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവിക റൂട്ടാണ് തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യു ടെര്‍മിനല്‍സ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യു.എ.ഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്. ‘മിഡിലീസ്റ്റ് 6’ എന്നാണ് ഈ കപ്പല്‍ പാതയ്ക്ക് പേര്.

സ്ഥിരമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങൾക്കിടയിൽ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗതത്തിന് മിഡിലീസ്റ്റ് 6 വഴിവെക്കുമെന്ന് ഖത്തറിലെ തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യൂ ടെർമിനൽസ് പറഞ്ഞു. സൗദി, ഒമാൻ, യു.എ.ഇ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങളിലൂടെയായിരിക്കും പുതിയ സർവീസ് .

Advertising
Advertising

ഈ വർഷം മേയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ തുറമുഖങ്ങളും ചെങ്കടലിലെയും, പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെ തുറമുഖങ്ങളും ബന്ധിപ്പിച്ച് ദോഹ ഹമദ് പോർട്ടിൽ നിന്നും പുതിയൊരു സർവീസ് ആരംഭിച്ചിരുന്നു. മേഖലയിലേക്കുള്ള ചരക്കുഗതാഗതം സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ വർഷം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യാ എക്‌സ്പ്രസ് ഉൾപ്പെടെ അഞ്ച് സർവീസുകളാണ് തുടങ്ങിയത്.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News