ഖത്തർ ബയോ ബാങ്ക് പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു; 60,000 പേരെ കൂടി ഗവേഷണത്തിന്റെ ഭാഗമാക്കും

ഖത്തറിലെ പൗരന്മാർക്കും ദീര്‍ഘകാല താമസക്കാര്‍ക്കും ഇടയില്‍ ജനിതക പഠനം‌ നടത്തുന്നതിനുള്ള സംവിധാനമാണ് ഖത്തര്‍ ബയോ ബാങ്ക്.

Update: 2023-08-12 19:19 GMT

ദോഹ: ഖത്തര്‍ ബയോബാങ്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. 60,000 പേരെ കൂടി ഗവേഷണത്തിന്റെ ഭാഗമാക്കും. ജനിതക പഠനത്തിലൂടെ രോഗങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം. 

ഖത്തറിലെ പൗരന്മാർക്കും ദീര്‍ഘകാല താമസക്കാര്‍ക്കും ഇടയില്‍ ജനിതക പഠനം‌ നടത്തുന്നതിനുള്ള സംവിധാനമാണ് ഖത്തര്‍ ബയോ ബാങ്ക്. വിശദമായ പഠനത്തിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

ഇത് ജീവിത ശൈലീരോഗങ്ങളെ അടക്കം തടയാനും തിരിച്ചറിയാനും സഹായകമാണ്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് കൂടുതല്‍ പേരെ ബയോബാങ്കില്‍ ചേര്‍ക്കുന്നത്.

Advertising
Advertising

നിലവില്‍ 36000 പേരാണ് ബയോബാങ്കിലുള്ളത്. 18 വയസ് കഴിഞ്ഞ ഖത്തരി പൌരന്മാര്‍ക്കും 15 വര്‍ഷക്കാലമെങ്കിലും ഖത്തറില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കും ബയോബാങ്കുമായി സഹകരിക്കാം. ഗവേഷണവുമായി സഹകരിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അസസ്മെന്റ് സെഷനില്‍ പങ്കെടുക്കണം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് ഏതാണ്ട് മൂന്ന് മണിക്കൂര്‍ സമയമെടുക്കും.

ബന്ധപ്പെട്ട പരിശോധനകളില്‍ ഏതെങ്കിലും ചിലതില്‍ താല്‍പര്യമില്ലെങ്കില്‍ അതില്‍ നിന്നും വിട്ടുനില്‍ക്കാനും സ്വാതന്ത്ര്യമുണ്ട്. എം.ആര്‍.ഐ സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ രണ്ടാംഘട്ടത്തില്‍ നടത്തും. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News