ഗസ്സയില്‍ വിശന്നുവലയുന്ന മനുഷ്യര്‍ക്ക് ഭക്ഷണമെത്തിച്ച് ഖത്തര്‍ ചാരിറ്റി

ഇതുവരെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഫീഡ് ദി ഫാസ്റ്റിങ് പ്രൊജക്ടിലൂടെ ഭക്ഷണം എത്തിച്ചത്

Update: 2024-03-26 18:50 GMT
Advertising

ദോഹ: ഗസ്സയില്‍ വിശന്നുവലയുന്ന മനുഷ്യര്‍ക്ക് റമദാനില്‍ ഭക്ഷണമെത്തിച്ച് ഖത്തര്‍ ചാരിറ്റി. ഇതുവരെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഫീഡ് ദി ഫാസ്റ്റിങ് പ്രൊജക്ടിലൂടെ ഭക്ഷണം എത്തിച്ചത്.

അന്താരാഷ്ട്ര എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഇസ്രായേലിന്റെ ക്രൂരത തുടരുന്ന ഗസ്സയ്ക്ക് ഭക്ഷണമെത്തിക്കുകയാണ് ഫീഡ് ദി ഫാസ്റ്റിങ്. പാകം ചെയ്ത ഭക്ഷത്തിന് പുറമെ, ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

ഒന്നരലക്ഷം പേര്‍ക്ക് പാകം ചെയ്ത ഭക്ഷണവും 12,000 ഭക്ഷ്യക്കിറ്റുകളുമാണ് ഇതുവരെ വിതരണം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40 രാജ്യങ്ങളിലായി ഖത്തര്‍ ചാരിറ്റി റമദാനില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഫലസ്തീന്‍, സിറിയ, സൊമാലിയ, യെമന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താക്കള്‍.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News