വാഹന പ്രേമികളുടെ മനംനിറച്ച് ഖത്തര്‍ കസ്റ്റം ഷോ
വാഹന പ്രേമികളായ സ്വദേശികളേയും വിദേശികളേയും മനംനിറച്ച് ഖത്തര്‍ കസ്റ്റം ഷോ അരങ്ങേറി. മോഡിഫിക്കേഷന്‍ നടത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് ഷോയില്‍ പ്രദര്‍ശനത്തിനായി എത്തിയത്. കലാപരമായി അണിയിച്ചൊരുക്കിയ അത്യാഢംബര കാറുകളുടെ നീണ്ട നിരയോടൊപ്പം മോഡിഫിക്കേഷന്‍ വരുത്തിയ കാറുകളും കാഴ്ചക്കാരെ ആകര്‍ശിച്ചു.
ഓഫ് റോഡ് റേസിങ്ങിനും, സാന്‍ഡ് റേസിങ്ങിനും, ക്യാമ്പിങ്ങിനുമൊക്കെ പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത വാഹനങ്ങളും, ഇത്തരം മോഡിഫിക്കേഷന്‍ നടത്തുന്നതിനാവശ്യമായ യന്ത്രങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി.
മലയാളി ഉടമസ്ഥതയിലുള്ള കമ്പനികളും കൂട്ടത്തിലുണ്ട്. കാറുകളെ കൂടാതെ, ഹാര്‍ഡ്‌ലി ഡേവിസണ്‍ അടക്കമുള്ള സൂപ്പര്‍ ബൈക്കുകളുടെ നീണ്ട നിരയും പ്രദര്‍ശനത്തിനുണ്ട്. ഖത്തറിന് പുറമെ, ജിസിസിയില്‍ നിന്നും മറ്റു ലോകരാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും കസ്റ്റം ഷോ സന്ദര്‍ശിച്ചു.