94 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് ഓടിത്തീര്‍ത്ത് ഖത്തര്‍ മലയാളി

ഖത്തറില്‍ കഴിഞ്ഞ ദിവസം നടന്ന ഈസ്റ്റ് -വെസ്റ്റ് അള്‍ട്രാ റണ്ണിലാണ് തലശ്ശേരി സ്വദേശിയായ ഷക്കീര്‍ ചീരായി ഇന്ത്യക്കാരില്‍ ഒന്നാമനായി ഫിനിഷ് ചെയ്തത്.

Update: 2023-01-10 19:07 GMT

94 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് ഓടിത്തീര്‍ത്ത് ഖത്തര്‍ മലയാളി.  ഖത്തറില്‍ കഴിഞ്ഞ ദിവസം നടന്ന ഈസ്റ്റ് -വെസ്റ്റ് അള്‍ട്രാ റണ്ണിലാണ് തലശ്ശേരി സ്വദേശിയായ ഷക്കീര്‍ ചീരായി ഇന്ത്യക്കാരില്‍ ഒന്നാമനായി ഫിനിഷ് ചെയ്തത്. 9 മണിക്കൂര്‍ 10 മിനുട്ട് സമയം കൊണ്ടാണ് ഷക്കീര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

ദോഹ കോര്‍ണിഷിലെ ഷെറാട്ടണ്‍ സിഗ്നല്‍ മുതല്‍ ദുഖാന്‍ ബീച്ച് വരെയുള്ള 90 കിലോമീറ്റര്‍ ദൂരമാണ് ഖത്തര്‍ അള്‍ട്രാ റണ്‍ മത്സരാര്‍ഥികള്‍ പൂര്‍ത്തിയാക്കേണ്ട‌ത്. എന്നാല്‍ ഇത്തവണ മഴ കാരണം 94 കിലോമറ്റര്‍ ഓടേണ്ടിവന്നു. 66 രാജ്യങ്ങളില്‍ നിന്നുള്ള 748 അത്ലറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒമ്പത് മണിക്കൂര്‍ 10 മിനുട്ടില്‍ 12 ാമനായാണ് ഷക്കീര്‍ ചീരായി ഫിനിഷ് ചെയ്തത്. ശക്തമായ മഴയെ വകവയ്ക്കാതെ ഇടവേളകളില്ലാതെയായിരുന്നു ഓട്ടം. 

Advertising
Advertising

ഖത്തര്‍ കായിക-യുവജനക്ഷേമ മന്ത്രാലയമാണ് അള്‍ട്രാ റണ്ണിന്‍റെ സംഘാടകര്‍. റണ്ണിങ് ആവേശമായി കാണുന്ന ഷക്കീര്‍ ഒരു വ്യാഴ വട്ടക്കാലമായി ഈ ഓട്ടം തുടങ്ങിയിട്ട്. മീഡിയ വണ്‍ ദോഹ റണ്‍. ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ തുടങ്ങി ഖത്തറിലെ മാരത്തണ്‍ മത്സരങ്ങളിലെല്ലാം ഷക്കീര്‍ സ്ഥിരസാന്നിധ്യമാണ്. 

Full View

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News