ഖത്തറിന് 45000 കോടി രൂപയോളം വ്യാപാര മിച്ചം; ജൂലൈയിലെ കണക്കുകള്‍ പുറത്ത് ‌

പാചകവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തന്നെയാണ് ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Update: 2023-08-30 19:25 GMT

ദോഹ: ജൂലൈയില്‍ ഖത്തറിന്റെ വ്യാപാര മിച്ചം കൂടിയതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക് അതോറിറ്റി. 45,000 കോടി രൂപയോളമാണ് കഴിഞ്ഞ മാസത്തെ വ്യാപാര മിച്ചം. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഖത്തറിന്റെ വ്യാപാര മിച്ചത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.

പാചകവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തന്നെയാണ് ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതിയുടെ 60 ശതമാനവും നടത്തിയത്. ഖത്തറിലെ ആകെ കയറ്റുമതിയുടെ 60 ശതമാനത്തിലേറെ പ്രകൃതി വാതകമാണ്. 20 ശതമാനത്തോളം ക്രൂഡ് ഓയിലും.

Advertising
Advertising

അതേസമയം, വാര്‍ഷിക കണക്കെടുക്കുമ്പോള്‍ വ്യാപാര മെച്ചത്തില്‍ 43 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 9.44 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ ഇറക്കുമതിയാണ് ജൂലൈ മാസത്തില്‍ ഖത്തര്‍ നടത്തിയത്. ഇറക്കുമതിയിലും16 ശതമാനവുമായി ചൈനയാണ് മുന്നില്‍.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News