ദീർഘദൂര ശേഷിയുള്ള റഡാർ സംവിധാനം സ്ഥാപിച്ച് ഖത്തർ

Update: 2023-06-13 04:01 GMT

വ്യോമഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി ഖത്തർ. ദീർഘദൂര ശേഷിയുള്ള റഡാർ സംവിധാനം ഖത്തറിന്റെ വടക്കൻ തീരത്ത് സ്ഥാപിച്ചു. ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിൽ നിന്നുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ ശേഷിയുള്ളതാണ് റഡാർ.

ഖത്തറിന്റെ പൂർണ നിയന്ത്രണത്തിലുള്ള ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിൽ വ്യോമഗതാഗതത്തിന്റെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ റഡാർ സംവിധാനം.

400 കിലോമീറ്ററാണ് അത്യാധുനിക എൽ ബാൻഡ് റഡാറിന്റെ പരിധി. 3000 മുതൽ 65000 അടി ഉയരത്തിൽ വരെയുള്ള വിമാനങ്ങളെ തിരിച്ചറിയാൻ റഡാറിന് സാധിക്കും.

ഖത്തർ എയർ ട്രാഫിക് കൺട്രോസെന്ററുമായി റഡാർ ബന്ധിപ്പിച്ചിട്ടുണ്ട്. ഖത്തർ ഗതാഗത മന്ത്രി ശൈഖ് ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈതി റഡാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വ്യോമഗതാഗത രംഗത്ത് കൃത്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ പുതിയ റഡാർ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising




 


 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News