പുതിയ ഭക്ഷ്യസുരക്ഷാനയം അടുത്ത വർഷമെന്ന് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രി

2024- 2030ലേക്കുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഖത്തര്‍

Update: 2023-07-05 18:56 GMT

ദോഹ: പുതിയ ഭക്ഷ്യസുരക്ഷാനയം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി.ഒക്ടോബറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ ഈ രംഗത്തെ വെല്ലുവിളികള്‍ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുനിസിപ്പാലിറ്റി മന്ത്രി.

2024- 2030ലേക്കുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഖത്തര്‍. മുന്‍കാല നയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളും. പരിസ്ഥിതി സൗഹൃദവും  കൂടുതല്‍ ഉത്പാദന ക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ഡോ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.

Advertising
Advertising

'രാജ്യത്തിന്റെ മുന്‍ഗണനകളിലൊന്നാണ് ഭക്ഷ്യ സുരക്ഷ. പ്രാദേശിക ഉത്പന്നങ്ങളുടെ മത്സര ക്ഷമതയിലും വിപണി സംവിധാനങ്ങളിലും വലിയ മാറ്റങ്ങള്‍ വേണം. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പര്യാപ്തമായ നൂതനമായ സാങ്കേതിക വിദ്യകളിലൂടെയും സംവിധാനങ്ങളിലൂടെയുമാകും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക. ജലക്ഷാമം, ഭൂപ്രദേശം, മണ്ണിന്റെ ഇനം എന്നിവയാണ് കാര്‍ഷികമേഖല നേരിടുന്ന പ്രധാനവെല്ലുവിളികള്‍. 

ഖത്തറില്‍ നടക്കുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോയില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News