ഖത്തർ പിറവം പ്രവാസി അസോസിയേഷൻ ചികിത്സാ സഹായം വിതരണം ചെയ്തു

Update: 2025-03-18 15:15 GMT
Editor : Thameem CP | By : Web Desk

ഖത്തർ പിറവം പ്രവാസി അസോസിയേഷൻ 2025ലെ ആദ്യ ചികിത്സാ സഹായം വിതരണം ചെയ്തു. പിറവം മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, ഇടക്കാട്ടുവയാൽ, രാമമംഗലം പഞ്ചായത്തിലെ നിർധനരായ അഞ്ചു രോഗികൾക്കാണ് സഹായം നൽകിയത്. സഹായവിതരണ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ രാമമംഗലം ചികിത്സ സഹായ നിധി കൺവീനർക്ക് നൽകി നിർവഹിച്ചു.

നഗരസഭ ചെയർപേഴ്‌സൺ അഡ്വ ജൂലി സാബു, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, മെമ്പർ ലൈജു, ഇടക്കാട്ടുവയാൽ പഞ്ചായത്ത് മെമ്പർ അഡ്വ സുചിത്ര, രാമമംഗലം പഞ്ചായത്ത് മെമ്പർ ഷൈജ, മുൻ പിറവം നഗരസഭ ചെയർമാൻ സലിം, രമ്യ ബിജു സഹായ നിധി കൺവിനർ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഖത്തർ പിറവം പ്രവാസി അസോസിയേഷൻ പ്രീതിനിധീകരിച്ച് പ്രസിഡന്റ് ഷിജോ തങ്കച്ചൻ, സെക്രട്ടറി ജിബിൻ ജോർജ് കമ്മിറ്റി അംഗങ്ങളായ ബിജു, ബിനീഷ്, വിനു കുമാർ, നിക്‌സൺ എന്നിവരും പങ്കെടുത്തു.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News