ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍

197 രാജ്യങ്ങളിൽ നിന്നായി 2600 കായിക താരങ്ങൾ

Update: 2024-01-06 06:51 GMT
Advertising

ഏഷ്യന്‍കപ്പ് ഫുട്ബോളിനൊപ്പം ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍.197 രാജ്യങ്ങളിൽ നിന്നായി 2600 കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിനെത്തുക.

‘ദോഹ 2024’ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ഖത്തര്‍ സജ്ജമായതായി ഒരു മാസ കൗണ്ട്ഡൗണിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളത്തിൽ അധികൃതർ വ്യക്തമാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി വർഷങ്ങളായി പ്രധാന നീന്തൽ ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുന്ന നഗരമെന്നതിനാൽ, ലോക അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പ് വിജയകരമാകുമെന്ന് സംഘാടകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മിന മേഖലയിൽ ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് എത്തുന്നത്. നീന്തൽ, ഡൈവിംഗ്, ഹൈ ഡൈവിംഗ്, വാട്ടർപോളോ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ എന്നിങ്ങനെ ആറിനങ്ങളിലായി ഫെബ്രുവരി രണ്ട് മുതൽ 18 വരെ ആസ്പയർ ഡോം, ഹമദ് അക്വാട്ടിക് സെന്റർ, പഴയ ദോഹ തുറമുഖം എന്നീ വേദികളിൽ 75 മെഡലുകൾക്കായി താരങ്ങൾ മത്സരിക്കും.

ലോക ചാമ്പ്യൻഷിപ്പിന്റെ ഡ്രസ് റിഹേഴ്‌സൽ എന്ന നിലയിൽ ജനുവരി 10 മുതൽ 15 വരെ രണ്ടാം അറബ് ഏജ് ഗ്രൂപ്പ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News