ലോകത്തെ ശക്തിയേറിയ പാസ്‌പോർട്ടുകളുടെ റാങ്കിങ്ങിൽ ഖത്തറിന് 55ാം സ്ഥാനം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ഖത്തറിനായി

Update: 2023-01-11 18:31 GMT

ദോഹ: ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ ഖത്തറിന് 55ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട്  സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ഖത്തറിനായി.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ആന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സാണ് റാങ്കിങ് തയ്യാറാക്കിയത്. അയാട്ടയില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഖത്തര്‍ പാസ്പോര്‍ട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം റാങ്കിലെത്തി. നൂറ് രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം ലഭിക്കും.

Advertising
Advertising

പതിനൊന്ന് വര്‍ഷം മുമ്പ് 67ാമതായിരുന്നു ഖത്തര്‍. 199 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സമീപകാലത്ത് ഖത്തരി പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഷെന്‍ഗന്‍ വിസ അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. പട്ടികയില്‍ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. 193 ഇടങ്ങളിലേക്ക് വിസയില്ലാതെ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച്  യാത്ര ചെയ്യാം. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News