ബഗ്ദാദിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍
എല്ലാ വിഭാഗങ്ങളും സംഘര്‍ഷം ഒഴിവാക്കി സംയമനം പാലിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു
Update: 2022-08-30 17:47 GMT
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍.എല്ലാ വിഭാഗങ്ങളും സംഘര്‍ഷം ഒഴിവാക്കി സംയമനം പാലിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള ഇറാഖി ജനതയുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും സമാധാന പരമായ മാര്‍ഗങ്ങളിലൂടെയും ഭിന്നതകള്‍ പരിഹരിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.