ഖത്തർ വാഴക്കാട് അസോസിയേഷൻ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്‌സ് ജേതാക്കൾ

സാക് ഖത്തറിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. ആവേശകരമായ പോരാട്ടത്തിലാണ് ഖത്തർ മഞ്ഞപ്പടയുടെ വടംവലി ടീമായ ദോഹ വാരിയേഴ്സ് വിജയികളായത്.

Update: 2022-06-19 17:24 GMT

ദോഹ: ഖത്തർ വാഴക്കാട് അസോസിയേഷൻ സംഘടിപ്പിച്ച സിറ്റി എക്‌സ്‌ചേഞ്ച്-വാഖ് പവർ വാർ അഖിലേന്ത്യാ വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്സ് ജേതാക്കളായി. സാക് ഖത്തറിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. ആവേശകരമായ പോരാട്ടത്തിലാണ് ഖത്തർ മഞ്ഞപ്പടയുടെ വടംവലി ടീമായ ദോഹ വാരിയേഴ്സ് വിജയികളായത്. അൽ റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ദോഹയിലെ ശക്തരായ ടീമുകൾ ലീഗടിസ്ഥാനത്തിൽ മൽസരിച്ചു.

ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ: മോഹൻ തോമസ് മത്‌സരം ഉദ്ഘാടനം ചെയ്തു. വാഖ് ഡയാലിസിസ് സെന്ററിന് വേണ്ടി നിർമിക്കുന്ന വാഖ് ടവറിന്റെ ബ്രോഷർ സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് ഷൗക്കത്തലിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്രാന്റ്മാൾ റിജീണൽ ഡയറക്ടർ അശ്‌റഫ് ചിറക്കൽ ആശംസയർപ്പിച്ച് സംസാരിച്ചു. സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷൻ മാനേജർ ഷാനിബ് ശംസുദ്ദീൻ, അജിത് കുമാർ എന്നിവർ സമ്മാനവിതരണം നടത്തി. വാഖ് പ്രസിഡന്റ് നിയാസ് കാവുങ്ങൽ, ജൈസൽ എളമരം, ഷമീർ മണ്ണറോട്ട് എന്നിവർ സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News