ഇസ്രായേലിന്റെ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്.

Update: 2023-12-02 19:01 GMT

ദോഹ: ഇസ്രായേലിന്റെ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍  സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രായേൽ സേന ആക്രമണം നടത്തി. ഇന്നലെ മുതൽ 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. 190ലധികം പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾക്കായുള്ള മൊസാദിന്റെ സംഘത്തോട് ഖത്തറിൽ നിന്ന് മടങ്ങാൻ നിർദേശിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. 

Advertising
Advertising

തെക്കൻ വടക്കൻ ഗസ്സയിലൊന്നാകെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അഭയാർഥി ക്യാമ്പുകളും താമസയിടങ്ങളുമടക്കം ആക്രമിച്ചു. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തെത്തിയവരാണ് ഖാൻ യൂനിസടക്കം നഗരങ്ങളിലുള്ളത്. ഇവരോടടക്കം വീണ്ടും തെക്കോട്ട് പോകാൻ ആവശ്യപ്പെടുകയും ആക്രമിക്കുകയുമാണ് ഇസ്രായേൽ സേന.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News