ലോക എൽ.എൻ.ജി സമ്മേളനത്തിന് ഖത്തർ ആതിഥേയത്വം വഹിക്കും

കാനഡയിലെ വാൻകുവറിൽ നടന്ന ചടങ്ങിലാണ് ഖത്തറിന് ഔദ്യോഗികമായി ആതിഥേയത്വം കൈമാറിയത്

Update: 2023-07-17 18:42 GMT

ദോഹ: പ്രകൃതിവാതക ഉൽപാദകരുടെയും വിതരണക്കാരുടെയും സംഗമത്തിന് 2026ൽ ഖത്തർ വേദിയാകും. കാനഡയിലെ വാൻകുവറിൽ നടന്ന ചടങ്ങിലാണ് ഖത്തറിന് ഔദ്യോഗികമായി ആതിഥേയത്വം കൈമാറിയത്. 21-ാമത് എൽ.എൻ.ജി അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദർശനത്തിനുമാണ് ഖത്തർ വേദിയാകുന്നത്.

മൂന്ന് വർഷത്തിലൊരിക്കലാണ് സമ്മേളനം നടക്കുന്നത്. പ്രകൃതിവാതക ഉൽപാദനത്തിൽ ഖത്തറിന്റെ അഭിമാന പദ്ധതിയായ നോർത് ഫീൽഡ് പദ്ധതിയുടെ കമ്മീഷനിങ് നടക്കുന്ന വർഷം കൂടിയാണ് 2026. പദ്ധതി പൂർത്തിയാകുന്നതോടെ എൽ.എൻ.ജി വിപണിയിൽ ഖത്തർ ലോകത്തെ തന്നെ ഏറ്റവും വലിയ ശക്തിയാകും.

2029 ഓടെ ആഗോള എൽഎൻജി വിപണിയുടെ 40 ശതമാനം ഖത്തറിന്റേതാകുമെന്ന് വാൻകുവർ സമ്മേളനത്തിൽ ഖത്തർ ഊർജമന്ത്രി ഷാദ് ഷെരീദ അൽ കഅബി പറഞ്ഞിരുന്നു. ഖത്തർ എനർജി പബ്ലിക് റിലേഷൻസ് ആന്റ് കമ്യുണിക്കേഷൻസ് മാനേജർ ലുൽവ ഖലിൽ സലാത് ഔദ്യോഗികമായി ആതിഥേയത്വം ഏറ്റുവാങ്ങി. 2026ൽ എൽ.എൻ.ജി ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News