ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടി; മെയ് മാസത്തിൽ 72 ശതമാനം വർധന

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഒരുക്കിയ വിവിധ പരിപാടികളും മികച്ച സൗകര്യങ്ങളും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയതായാണ് വിലയിരുത്തല്‍

Update: 2023-07-05 18:42 GMT

ദോഹ: ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 72 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഖത്തറിലേക്ക് ആകെ 285,000 സന്ദര്‍ശകരാണ് എത്തിയത്.

ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇതില്‍കൂടുതല്‍, 37 ശതമാനം. മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 29 ശതമാനം പേര്‍. ‌ ആകെ യാത്രക്കാരില്‍ 60 ശതമാനം പേരുമെത്തിയത് വ്യോമമാര്‍ഗമാണ്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഒരുക്കിയ വിവിധ പരിപാടികളും മികച്ച സൗകര്യങ്ങളും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയതായാണ് വിലയിരുത്തല്‍. ഖത്തര്‍ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News