ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെ മാച്ച് ബോള്‍ ലേലത്തിന് വെക്കുന്നു

മെസിയും എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയ പന്ത് സ്വന്തമാക്കാന്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുകയാണ്

Update: 2023-05-03 18:41 GMT
Advertising

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെ മാച്ച് ബോള്‍ ലേലത്തിന് വെക്കുന്നു. ജുണിൽ ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴിയാണ് ഫുട്ബാൾ ആരാധക ലോകം കാത്തിരിക്കുന്ന ലേലം നടക്കുന്നത്. രണ്ട് കോടിയിലേറെ രൂപയാണ് പ്രതീക്ഷിക്കുന്നത്. മെസിയും എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയ പന്ത് സ്വന്തമാക്കാന്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുകയാണ്.

ഫൈനലിലെ അല്‍ ഹില്‍മ് മാച്ച് ബോളിന് പൊന്നും വിലയാണ് പ്രതീക്ഷിക്കുന്നത്.  ഓണ്‍ ലൈന്‍ വഴിയുള്ള ലേലത്തില്‍ 10 ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 2.24 കോടി രൂപവരെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജൻറീനക്ക് ലോകകിരീടം സമ്മാനിച്ച മത്സരം, ലയണൽ മെസ്സിയുടെ വിശ്വകിരീടനേട്ടം ഉൾപ്പെടെ ഏറെഓര്‍മകള്‍ നിറച്ചാണ് അല്‍ ഹില്‍മ് ആരാധകരിലേക്ക് എത്തുന്നത്.

ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ട് മുതൽ ക്വാർട്ടർ ഫൈനൽ വരെ ഉപയോഗിച്ചത് അൽ രിഹ്ല പന്തായിരുന്നു. എന്നാല്‍ ഫൈനൽ മത്സരങ്ങൾക്ക് നിറംമാറിയ അൽ ഹിൽമ്ആയിരുന്നു ഉപയോഗിച്ചത്. അഡിഡാസിൻെർ 'വിൻ ദ മാച്ച് ബാൾ' മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ മാച്ച് ബാൾ സ്വന്തമാക്കിയ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ ആരാധകനാണ് ഇപ്പോൾ പന്ത് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ലോകകപ്പ് ഫൈനൽ തീയതിലും വേദിയും ഉൾപ്പെടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതാണ് മാച്ച് ബാൾ.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News