ഖത്തർ ലോകകപ്പ്: മത്സരം കാണാനെത്തുന്നവർക്ക് ഉംറ ചെയ്യാനുള്ള അനുമതി പ്രാബല്യത്തിൽ

ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യമായാണ് സൌദി അറേബ്യ സന്ദർശന വിസ അനുവദിക്കുന്നത്

Update: 2022-11-11 19:05 GMT
Advertising

ദോഹ: ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്ക് ഉംറ ചെയ്യാനുള്ള അനുമതി പ്രാബല്യത്തിലായി. ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യമായാണ് സൌദി അറേബ്യ സന്ദർശന വിസ അനുവദിക്കുന്നത്.

ഇവർക്ക് സൌദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. ലോകകപ്പ് മത്സരങ്ങള്‍ കാണാൻ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കാണ് സൌദി അറേബ്യ ഉംറക്കും സന്ദർശനത്തിനും സൌജന്യമായി വിസ അനുവദിക്കുന്നത്. ഇന്ന് മുതല്‍ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൌദിയിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടണമെന്ന് നിര്‍ബന്ധമാണ്.

Full View

സൗദി വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് ഹയ്യ കാർഡ് ഉടമകൾക്ക് അനുവദിക്കുന്നത്. വിസ കാലാവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും സൗദിയില്‍ വന്നു പോകുവാൻ ഇവർക്ക് അനുവാദമുണ്ട്. ഇങ്ങിനെ വരുന്നവർ സൌദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. ലോകകപ്പിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News