ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാനിലെത്തി

ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവകരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമീറിന്റെ സന്ദര്‍ശനം.

Update: 2022-05-12 18:29 GMT

ആണവ കരാറിന്‍റെ വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാനിലെത്തി. പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. 

ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവകരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമീറിന്റെ സന്ദര്‍ശനം. വിഷയത്തില്‍ അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമവായമുണ്ടാക്കാന്‍ മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ടെഹ്റാനിലെത്തിയതിന് പിന്നാലെയാണ് അമീറിന്റെ സന്ദര്‍ശനമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങള്‍ ചര്‍ച്ചയായതായി ഇരു രാജ്യങ്ങളും അറിയിച്ചു,

രാഷ്ട്രീയ- സാമ്പത്തിക-വാണിജ്യ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പാക്കും, വിനോദ സഞ്ചാര, നിക്ഷേപ., ഗതാഗത, വാര്‍ത്താവിനിമയ മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ധാരണയായി., ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയടക്കമുള്ള മന്ത്രിമാരും അമീറിനെ അനുഗമിക്കുന്നുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News