ഇസ്രയേലുമായി സഹകരിക്കില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി

2008 ലെ ഗാസ കൂട്ടക്കൊലയോടെ ഇസ്രായേലിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി

Update: 2022-02-03 16:21 GMT
Advertising

ഇസ്രയേലുമായി സഹകരിക്കില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി. അമേരിക്കൻ മാധ്യമമായ ആക്‌സിയോസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ മുൻ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചത്. യുഎഇയും ബഹ്‌റൈനും അടക്കമുള്ള അറബ് രാജ്യങ്ങൾ സമീപകാലത്ത് ഇസ്രയേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ചോദ്യമുയർന്നത്. ഫലസ്തീനിലെ സമാധാനം ലക്ഷ്യംവെച്ച് ഇസ്രായേലുമായി നേരത്തെ രാജ്യം സഹകരിച്ചിരുന്നു, എന്നാൽ 2008 ലെ ഗാസ കൂട്ടക്കൊലയോടെ ഇസ്രായേലിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി വ്യക്തമാക്കി.

ഫലസ്തീനികൾക്ക് അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നതിനായി ഇസ്രായേലുമായുള്ള നിലവിലെ ബന്ധം തുടരും. എന്നാൽ അബ്രഹാം കരാർ ഒപ്പുവെക്കുന്ന തരത്തിലുള്ള പുതിയ ബന്ധങ്ങൾ ഉണ്ടാവില്ല. സ്വതന്ത്ര ഫലസ്തീൻ നിലവിൽ വരുന്നത് വരെ ഈ നിലപാടിൽ മാറ്റമുണ്ടാവില്ല. അധിനിവേശ മേഖലയിൽ നിന്ന് പിന്മാറാതെ ഇസ്രായേലുമായുള്ള ബന്ധം പൂർവ്വ സ്ഥിതിയിലാക്കേണ്ടതില്ലെന്ന് 2002ൽ ജിസിസി രാജ്യങ്ങൾ തീരുമാനിച്ചിരുന്നു- മന്ത്രി അറിയിച്ചു.

Qatar's Foreign Minister Sheikh Mohammed bin Abdurrahman Al Thani has said he will not cooperate with Israel.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News