ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാന്‍ സെപ്തംബറില്‍ പ്രഖ്യാപിച്ചേക്കും

സുസ്ഥിരവും കാര്‍ബണ്‍ രഹിതവുമായ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ക്ലീന്‍ എനര്‍ജി പ്ലാന്‍

Update: 2023-07-03 18:53 GMT

ദോഹ: ഖത്തറിന്റെ രണ്ട‌ാംഘട്ട ക്ലീന്‍ എനര്‍ജി പ്ലാന്‍ സെപ്തംബറില്‍ പ്രഖ്യാപിച്ചേക്കും. ഖത്തര്‍ ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 

സുസ്ഥിരവും കാര്‍ബണ്‍ രഹിതവുമായ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ക്ലീന്‍ എനര്‍ജി പ്ലാന്‍. വിഷന്‍ 2030 യുടെ ഭാഗമായി പ്രഖ്യാപിച്ച ക്ലീന്‍ എനര്‍ജി ദൌത്യം നിശ്ചയിച്ചതിനും മുമ്പ് പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഗതാഗത മന്ത്രി ശൈഖ് ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി വ്യക്തമാക്കി. ലോകകപ്പ് കാലത്ത് ഉപയോഗിച്ച ബസുകളില്‍ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നു.

Advertising
Advertising

2022ന്റെ അവസാനം മുതല്‍ ഇത്തരം വാഹനങ്ങളുടെ സാന്നിധ്യം രാജ്യത്ത് കൂടുന്നുണ്ട്. മുവാസലാത്ത് വഴി 2500 പരിസ്ഥിതി സൗഹൃദ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കി. വൈദ്യുതി ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും ഖത്തര്‍ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ്.സോളാര്‍ വൈദ്യുതിയുടെ ഉല്‍പാദനം അഞ്ച് ജിഗാ വാട്ടിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഈ വര്‍ഷാവസാനത്തോടെ 170 ആക്കി ഉയര്‍ത്തുമെന്നും ഖത്തര്‍ ഗതാഗത മന്ത്രി വ്യക്തമാക്കി. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News