സാംസ്കാരിക സമന്വയം വിളിച്ചോതി ഖിയാഫ് പുസ്തക പ്രകാശനം

Update: 2022-03-14 17:36 GMT

ദോഹ. ഫൈസൽ അബൂബക്കറിന്റെ 'നിലാവിൻ നനവിൽ' എന്ന ഉപവാസ കവിതാ സമാഹാരത്തിന്റെ അറബി വിവർത്തനം 'മുൽഹമൻ മിൻ റുഇയത്തിൽ ഹിലാൽ' പ്രകാശനം ചെയ്തു. ഖത്തരീ ഫോറം ഫോർ ഓതേഴ്സ് പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈമ്പ് അൽ-ഉബൈദലിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക - വാണിജ്യ ബന്ധം ചിരപുരാതനമാണെന്നും സാഹിത്യവിവർത്തനത്തിലൂടെ അത് കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണയാണ് പുസ്തകം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ മലയാളിയായ ഇംഗ്ലീഷ് കവയത്രി സമീഹ ജുനൈദിനെ ഖിയാഫ് ആദരിച്ചു. ഖിയാഫ് പ്രസിഡന്റ് സാബു കെ.സി അധ്യക്ഷത വഹിച്ചു.

Tags:    

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News