സാലിം അൽ ദൗസരി ഏഷ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍

ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച മത്സരത്തിലൂടെയാണ് ദൗസരി ആരാധക മനസില്‍ ഇടം പിടിച്ചത്.

Update: 2023-11-01 19:00 GMT

ഏഷ്യന്‍ വന്‍കരയിലെ മികച്ച പുരുഷ ഫുട്ബോള്‍ താരമായി സൗദി അറേബ്യയുടെ സാലിം അൽ ദൗസരിയെ തെരഞ്ഞെടുത്തു. ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച മത്സരത്തിലൂടെയാണ്  ദൗസരി ആരാധക മനസില്‍ ഇടം പിടിച്ചത്.

ദോഹ ക്യൂ.എൻ.സി.സിയിൽ നടന്ന എ.എഫ്.സി വാർഷിക അവാർഡ് പ്രഖ്യാപന ചടങ്ങില്‍ ആസ്ത്രേലിയയുടെ മാത്യൂ ലെകിയെയും ഖത്തറിൻെറ അൽ മുഈസ് അലിയെയും പിന്തള്ളിയാണ് സാലിം അൽ ദൗസരി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. ഖത്തര്‍ ലോകകപ്പില്‍ രണ്ട് ഗോളും, റഷ്യന്‍ ലോകകപ്പില്‍  ഒരു ഗോളും നേടിയിട്ടുണ്ട്.

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ത്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാൻെറ ഹജിമെ മൊരിയാസു സ്വന്തമാക്കി. ഗ്രാസ്റൂട്ട് മികവിലൂടെ ഇന്ത്യയും പുരസ്കാര വേദിയില്‍ ഇടംപിടിച്ചു. 

ഗസ്സയിൽ മരണം വിതച്ചുകൊണ്ട് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു വൻകരയുടെ ഫുട്ബാൾ താരനിശക്ക് ദോഹ വേദിയായത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News