കാഴ്ചക്കാർക്ക് വിസ്മയമായി 'ചേഞ്ചിങ് ഗേറ്റ്സ്', ഫയർ സ്റ്റേഷനിലെ കലാപ്രദർശനത്തിൻറെ ഉദ്ഘാടനം ശൈഖ അൽ മയാസ നിർവഹിച്ചു

ഇന്ത്യക്കാരി സുരഭി ഗെയ്ക്ക്‌വാദിന്റെ സൃഷ്ടികളും പ്രദർശനത്തിന്

Update: 2025-10-29 10:23 GMT

ദോഹ: ദോഹയിലെ ഫയ‍ർ സ്റ്റേഷനിലെ 'ചേഞ്ചിങ് ഗേറ്റ്സ്' കലാപ്രദർശനം ശ്രദ്ധേയമാകുന്നു. ഖത്തർ മ്യൂസിയംസിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് അൽ താനിയാണ് പരിപാടിയുടെ ഉദ്ഘാടനം നി‍ർവഹിച്ചത്. 2025 ഡിസംബർ 31 വരെ നടക്കുന്ന പ്രദർശനത്തിൽ 15 കലാകാരന്മാരുടെ സൃഷ്ടികൾ ആസ്വാദകർക്ക് വിരുന്നൊരുക്കും. ഇന്ത്യയിൽ നിന്ന് സുരഭി ഗെയ്ക്ക്‌വാദിന്റെ കലാസൃഷ്ടികൾ പ്രദർശനത്തിന്റെ മാറ്റുകൂട്ടും. ഖത്തറിൽ നിന്ന് സൽഹ അൽ സുബൈ, റീം അൽ ഷംആരി, സാറ അൽ നുഐമി, ഗാലിയ അൽ മഹ്മൂദി, ലുൽവ അൽ മുഗൈസിബ് എന്നിവരാണ് എക്സ്ബിഷനിലെത്തുന്ന പ്രതിഭകൾ.

സിറിയയിൽ നിന്നുള്ള അല അൽ ബറാസിയും ഫ്രാൻസിൽ നിന്ന് അലക്സാന്ദ്രൈൻ ഗ്യൂറാനും പരിപാടിക്കെത്തുന്ന കലാകാരന്മാരാണ്. സുഡാനിൽ നിന്ന് ഖാലിദ് അൽ അറബി, റിഹാം മുഹമ്മദ് എന്നിവരും ജോർദാനിൽ നിന്ന് നഈമ അൽ മുജ്ദൂബയുമുണ്ട്. ഈജിപ്തിൽ നിന്ന് നദ അൽ ഖരാഷിയും കാനഡയിൽ നിന്ന് ജോൺ വെൻഡിറ്റിയും പാകിസ്താനിൽ നിന്ന് ഫാത്തിമ അൽ സിദ്ദിഖും കൊളംബിയയിൽ നിന്ന് നതാലിയ മേജിയയും കാണികൾക്കു മുമ്പിൽ വിസ്മയകരമായ കലാപ്രകടനം നടത്തും.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News