സ്മാര്‍ട്ട് പാര്‍ക്ക് പദ്ധതി പുരോഗമിക്കുന്നു; 85 ശതമാനം ഇടങ്ങളിലും സെന്‍സര്‍ സ്ഥാപിച്ചു

പാര്‍ക്കിങ് തെരഞ്ഞുള്ള അലച്ചിലിന് പരിഹാരം

Update: 2023-07-27 21:38 GMT

ഖത്തറിലെ സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതി അതിവേഗം പുരോഗമിക്കുന്നു. 85 ശതമാനം പാര്‍ക്കിങ് ഏരിയകളിലും സ്മാര്‍ട്ട് പാര്‍ക്കിങ് സെന്‍സറുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഇതോടെ പാര്‍ക്കിങ് തേടിയുള്ള അലച്ചിലിന് പരിഹാരമാകുകയാണ്. മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ തന്നെ ഒഴിവുള്ള പാര്‍ക്കിങ് ഇടങ്ങള്‍ കാണിക്കുന്ന തരത്തില്‍ സ്മാര്‍ട്ടാവുകയാണ് ഖത്തര്‍. ഈ പദ്ധതി ഏതാണ്ട് പൂര്‍ണതയിലേക്ക് എത്തിയെന്നാണ് വിവരം.

85 ശതമാനം, അതായത് 3021 പാർക്കിങ് ഇടങ്ങളിൽ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്. ഖത്തറിലെ ആദ്യ ഡിജിറ്റൽ പാർക്കിങ് സേവന സംവിധാനം എന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്.

പൊതു ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഒരുങ്ങുന്ന ഡ്രൈവർക്ക് പാർക്കിങ് ഇടം എളുപ്പത്തിൽ കണ്ടെത്താന്‍ സൌകര്യം ഒരുക്കുന്നതിനൊപ്പം പാർക്കിങ് ഫീസ് നിർണയിക്കാനുള്ള സാങ്കേതിക വിദ്യയും വികസിപ്പിക്കും. ഖത്തറിനെ ലോകോത്തര സ്മാർട് സിറ്റിയാക്കി മാറ്റുക എന്ന പദ്ധതിയായ സ്മാർട്ട് ഖത്തർ പ്രോഗ്രാമിൽ (ടാസ്മു) ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് സ്മാർട്ട് സെക്ടറുകളുടെ ഭാഗമാണ് സ്മാർട്ട് പാർക്കിങ് സേവനം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News