'സ്മാർട്ട്‌ഫോൺ പഠന നിലവാരത്തെ ബാധിക്കുന്നു' മുന്നറിയിപ്പുമായി യുനസ്‌കോ

വിവിധ രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ടാണ് യുനെസ്‌കോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്

Update: 2023-08-04 19:11 GMT
Advertising

സ്‌കൂളുകളിലെ സ്മാർട്ട്‌ഫോൺ ഉപയോഗത്തെ കുറിച്ച് മുന്നറിയിപ്പുമായി യുനസ്‌കോ. സ്മാർട്ട് ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. മനുഷ്യ കേന്ദ്രീകൃതമായ പാഠ്യരീതിയാണ് വേണ്ടതെന്നും യുനസ്‌കോയുടെ പഠനം പറയുന്നു.

വിവിധ രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ടാണ് യുനെസ്‌കോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സ്മാർട്ട്‌ഫോൺ ഉപയോഗം ഉദ്ദേശിച്ചതിന് വിപരീതമായ ഫലമാണ് മിക്കയിടത്തും ഉണ്ടാക്കിയതെന്ന് പഠനം പറയുന്നു. മനുഷ്യകേന്ദ്രീകൃതമായ പഠനരീതിയാണ് വേണ്ടത്. സാങ്കേതികവിദ്യ വിദ്യാർഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിന് പകരം പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കണം. ദേശീയ സമ്പദ് വ്യവസ്ഥയും കുട്ടികളുടെ മാനസികാരോഗ്യവും പരിസ്ഥിതിയും പരിഗണിക്കാതെ തിടുക്കപ്പെട്ടാണ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.

ഔചിത്വം, തുല്യത, സുസ്ഥിരത, അളവ് എന്നീ നാല് കാര്യങ്ങൾ പരിഗണിച്ചുവേണം സാങ്കേതികവിദ്യ പഠനത്തിന്റെ ഭാഗമാക്കാൻ. മനുഷ്യന്റെ ഇടപെടലുകൾക്ക് പകരം വെക്കാൻ ഓൺലൈൻ കണക്ഷനുകൾക്ക് സാധിക്കില്ലെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. സ്മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം ചില മേഖലയിൽ പഠനരംഗത്ത് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാൽ സംതുലിതമല്ലാത്തയും തെറ്റായ ഉപയോഗവും ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കിയത്. 14 രാജ്യങ്ങളിൽ പഠന പ്രക്രിയ പിന്നിലേക്കാകാൻ കാരണമായി കണ്ടെത്തിയത് സ്മാർട്ട്‌ഫോൺ ഉപയോഗമാണ്. കോവിഡ് പ്രതിസന്ധി ലോകത്താകെ 50 കോടി വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും പഠനം പറയുന്നു.


Full View


UNESCO has warned that 'smartphone affects the quality of education'

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News