കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം നാളെ ദോഹയിൽ എത്തിക്കും

അഭയം നൽകിയ മണ്ണിൽ തന്നെ അന്ത്യവിശ്രമവും ഒരുക്കുകയാണ്

Update: 2024-07-31 18:58 GMT

ദോഹ: കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം നാളെ ദോഹയിൽ എത്തിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലുസൈലിലാണ് ഖബറടക്കം. പൊതുദർശനം ഉൾപ്പെടെ ഇറാനിൽ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയക്കിയ ശേഷമാണ് നാളെ വൈകുന്നേരത്തോടെ മൃതദേഹം ഖത്തറിലെത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരവും ശേഷം ലുസൈലിൽ ഖബറടക്കവും നടക്കും.

2017ൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗസ്സ വിട്ട ഇസ്മാഈൽ ഹനിയ്യയുടെ പ്രവർത്തന കേന്ദ്രം ഖത്തറായിരുന്നു. ദോഹയിലിരുന്നാണ് അദ്ദേഹം നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങൾക്ക് ചരടുവലിച്ചത്. ഒടുവിൽ അഭയം നൽകിയ മണ്ണിൽ തന്നെ അദ്ദേഹത്തിന്‌ അന്ത്യവിശ്രമവും ഒരുക്കുകയാണ്.

Advertising
Advertising

അതേസമയം, ഹനിയ്യയുടെ കൊലപാതകത്തെ ശക്തമായ ഭാഷയിലാണ് ഖത്തർ അപലപിച്ചത്. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. ഗസ്സയിലെ മധ്യസ്ഥ ചർച്ചകൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ഒരു കക്ഷി മറുവശത്ത് രാഷ്ട്രീയ കൊലപാതകങ്ങളും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും തുടരുമ്പോൾ മധ്യസ്ഥത എങ്ങനെ വിജയിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.


Full View





Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News