കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും മത്സര ചിത്രം ഈ മാസം 28ന് തെളിയും

ലുസൈലിലെ റാഫിള്‍സ് ദോഹ ഹോട്ടലിലാണ് നറുക്കെ‌ടുപ്പ് നടക്കുന്നത്

Update: 2025-05-21 15:34 GMT

ദോഹ: ഖത്തര്‍ വേദിയാകുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും മത്സര ചിത്രം ഈ മാസം 28ന് തെളിയും. ലുസൈലിലെ റാഫിള്‍സ് ദോഹ ഹോട്ടലിലാണ് നറുക്കെ‌ടുപ്പ് നടക്കുന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ഖത്തര്‍ കൗമാര ലോകകപ്പിനും അറബ് കപ്പിനും വേദിയാകുന്നത്. അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ മൂന്ന് മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന അറബ് കപ്പിന്റെ കലാശപ്പോര് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് നടക്കുന്നത്. 48 ടീമുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ കൗമാര ലോകകപ്പ് നടക്കുന്നത്. അറബ് കപ്പില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 9 ടീമുകള്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് ടീമുകളെ പ്ലേ ഓഫ് മത്സരങ്ങളിലൂടെ കണ്ടെത്തും. നവംബറിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോകഫുട്ബോളിലെ ഇതിഹാസങ്ങളുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ് നടക്കുക.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News