ഖത്തറിൽ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ നാട്ടിൽ തിരിച്ചെത്തി
കഴിഞ്ഞ ഡിസംബർ 19ന് മത്സ്യബന്ധനത്തിനായി ഇറാനിലെത്തിയ ആറംഗ സംഘമാണ് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഖത്തർ തീര സംരക്ഷണ സേനയുടെ പിടിയിലായത്
Update: 2022-07-28 18:02 GMT
ദോഹ: സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തറിൽ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍, അരുണ്‍, അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ എന്നിവരാണ് വൈകുന്നേരത്തോടെ നാട്ടിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ ഡിസംബർ 19ന് മത്സ്യബന്ധനത്തിനായി ഇറാനിലെത്തിയ ആറംഗ സംഘമാണ് ജൂൺ മൂന്നിന് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഖത്തർ തീര സംരക്ഷണ സേനയുടെ പിടിയിലായത്. തുടർന്ന് നോർക്ക ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസികൾ വഴി നടത്തിയ ഇടപെടലിനെ തുടർന്ന് മോചനം സാധ്യമാവുകയായിരുന്നു.