ഖത്തറിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി

റയൽ മാഡ്രിഡ് കളിക്കുന്ന ഫൈനലിന് 200 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.

Update: 2024-11-14 17:45 GMT

ദോഹ: ഖത്തറിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. റയൽ മാഡ്രിഡ് കളിക്കുന്ന ഫൈനലിന് 200 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. വിനീഷ്യസ് ജൂനിയും എംബാപ്പെയും അടക്കമുള്ള സൂപ്പർ താരങ്ങളുടെ കളി ഒരിക്കൽ കൂടി നേരിൽക്കാണാനുള്ള അവസരമാണ് ഇൻറർകോണ്ടിനെന്റൽ ഫുട്‌ബോൾ ഒരുക്കുന്നത്. ഖത്തർ ദേശീയദിനമായ ഡിസംബർ പതിനെട്ടിനാണ് റയൽ കളിക്കുന്ന ഫൈനൽ നടക്കുക.

ലുസൈൽ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ ഫിഫ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായിത്തുടങ്ങി. വിസ കാർഡുള്ളവർക്കാണ് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. മറ്റുള്ളവർക്ക് ഈ മാസം 21 വരെ കാത്തിരിക്കണം. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റിന് 200 റിയാൽ മുതലാണ് നിരക്ക്, കാറ്റഗറി 2 ടിക്കറ്റിന് 600 റിയാലും കാറ്റഗറി 3യ്ക്ക് 1000 റിയാലും നൽകണം. 974 സ്റ്റേഡിയത്തിൽ ഡിസംബർ 11നും 14നും നടക്കുന്ന അമേരിക്കൻ ഡെർബി, ചലഞ്ചർ കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളും ഇപ്പോൾ ലഭ്യമാണ്. 40 റിയാൽ, 70 റിയാൽ, 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News