ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയുടെ വളണ്ടിയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

ദിവസങ്ങള്‍ക്കുള്ളില്‍ അന്‍പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 2,200 പേര്‍ക്കാണ് അവസരം.

Update: 2023-08-08 01:18 GMT
Editor : rishad | By : Web Desk

ദോഹ: ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയുടെ വളണ്ടിയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ദിവസങ്ങള്‍ക്കുള്ളില്‍ അന്‍പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 2,200 പേര്‍ക്കാണ് അവസരം. 

ഈ മാസം മൂന്നാം തീയതിയാണ് ദോഹ എക്സ്പോയ്ക്ക് വളണ്ടിയര്‍ ആകാനുള്ള രജിസ്ട്രേഷന്‍ തുടങ്ങിയത്. അഞ്ച് ദിനങ്ങള്‍ കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഉണ്ടായത്. രജിസ്ട്രേഷന്‍ അവസാനിച്ചതായി സോഷ്യല്‍ മീഡിയ വഴി എക്സ്പോ അധികൃതര്‍ അറിയിക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഇന്‍റര്‍വ്യൂവിലൂടെ 2200 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ നീളുന്ന മേളയില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.

Advertising
Advertising

ശരാശരി ആഴ്ചയില്‍ രണ്ട് ദിവസമെന്ന് നിലയില്‍ ഒരാള്‍ 45 ഷിഫ്റ്റില്‍ സേവനം അനുഷ്ടിക്കണം. 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് ഒരു ഷിഫ്റ്റിലെ സമയം. അക്രഡിറ്റിഷേന്‍, ടിക്കറ്റിങ്, ഇവന്‍റ്സ്, മീഡിയ ബ്രോഡ്കാസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ ആയാണ് വളണ്ടിയര്‍മാരെ നിയോഗിക്കുന്നത്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News