ഖത്തറിൽ ശൈത്യകാല ക്യാമ്പിങ് തുടങ്ങുന്നു; രജിസ്‌ട്രേഷൻ ഒക്ടോബർ 22 മുതൽ

പൊള്ളുന്ന ചൂടുകാലം വിട്ട്, നാടും മരുഭൂമിയും തണുപ്പിലേക്ക് നീങ്ങിത്തുടങ്ങവെയാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ക്യാമ്പിങ് സീസണ്‍ പ്രഖ്യാപിച്ചത്

Update: 2023-10-10 19:20 GMT

ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാമ്പിങിന് നവംബര്‍ ഒന്നു മുതല്‍ തുടക്കമാകും. രാജ്യത്തിലെ എല്ലാ ഭാഗങ്ങളിലെയും ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബര്‍ 22ന് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

പൊള്ളുന്ന ചൂടുകാലം വിട്ട്, നാടും മരുഭൂമിയും തണുപ്പിലേക്ക് നീങ്ങിത്തുടങ്ങവെയാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ക്യാമ്പിങ് സീസണ്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ ക്യാമ്പിങ് തുടരും. പരിസ്ഥിതി സംരക്ഷിക്കാനും, പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെയും, രാജ്യത്തിന്റെ വന്യജീവി-പരിസ്ഥിതി ദുർബല മേഖലകൾക്ക് കോട്ടംവരുത്താതെയും അംഗങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 

Advertising
Advertising

മൂന്നു ഘട്ടങ്ങളായാണ് ക്യമ്പിങ് രജിസ്ട്രേഷൻ നടക്കുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ സെൻട്രൽ മേഖലയിലെ ക്യാമ്പിങ്ങിന് രജിസ്റ്റർ ചെയ്യാം. 25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഫാമുകൾ, ഗ്രാമങ്ങൾ, വീടുകൾ തുടങ്ങിയ മേഖലകളിൽ നിന്നും അകലം പാലിച്ചാണ് ക്യാമ്പുകൾ തയ്യാറാക്കേണ്ടത്. മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണവുമുണ്ടാവും. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News