ലോകകപ്പ് അടുത്തതോടെ ഖത്തറിൽ വീട്ടുവാടക കുത്തനെ ഉയരുന്നു

ലോകകപ്പ് ഫുട്‌ബോൾ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയർന്നു തന്നെ നിൽക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു

Update: 2022-08-11 19:00 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ലോകകപ്പ് അടുത്തതോടെ ഖത്തറിൽ വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. 30 ശതമാനത്തിലേറെയാണ് ചിലയിടങ്ങളിൽ വാടക കൂടിയത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

റിയൽ എസ്റ്റേറ്റ് അഡൈ്വസറി മേഖലയിലെ പ്രമുഖരായ കുഷ്മാൻ ആൻ വേക്ക് ഫീൽഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോകകപ്പ് ഫുട്‌ബോൾ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയർന്നു തന്നെ നിൽക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അപ്പാർട്‌മെന്റുകളുടെ ആവശ്യകതയിൽ വൻ വർധനയാണ് ഉണ്ടായത്. ഹ്രസ്വകാല ആവശ്യങ്ങൾ കൂടിയതോടെ വാടകയിൽ 30 ശതമാനത്തിലേറെ വർധന ചില മേഖലകളിൽ രേഖപ്പെടുത്തി. ആദ്യ പാദത്തിൽ ഏഴ് ശതമാനം വരെയായിരുന്നു വർധന. എന്നാൽ ഇത് ഉടമസ്ഥർ മുതലെടുത്തതോടെ രണ്ടാംപാദത്തിൽ വാടക കുത്തനെ ഉയർന്നു. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് സൗകര്യമൊരുക്കാൻ സുപ്രീം കമ്മിറ്റിയും ജീവനക്കാർക്ക് താമസമൊരുക്കാൻ കോർപ്പറേറ്റ് കമ്പനികളും വൻ തോതിൽ വില്ലകളും അപ്പാർട്‌മെന്റുകളും ബുക്ക് ചെയ്യുന്നുണ്ട്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News