ലോകകപ്പ്; വാതുവെപ്പും ഒത്തുകളിയും തടയാൻ പ്രത്യേക സംഘത്തിന് രൂപം നൽകി ഫിഫ

ലോകകപ്പിലുടനീളം വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഫിഫ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിന്റെ ചുമതല

Update: 2022-10-14 18:27 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി ഫിഫ. വാതുവെപ്പും ഒത്തുകളിയും തടയാനുള്ള ടാസ്ക് ഫോഴ്സിന്റെ ആദ്യയോഗം ഫിഫ ആസ്ഥാനത്ത് നടന്നു. ലോകകപ്പിലുടനീളം വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഫിഫ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിന്റെ ചുമതല.

ബെറ്റിങ് മാര്‍ക്കറ്റും ലോകകപ്പിലെ ഓരോ മത്സരങ്ങളും ഈ ടീം സൂക്ഷ്മമായി നിരീക്ഷിക്കും. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍.  ഖത്തര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി കമ്മിറ്റി, ഇന്റര്‍ പോള്‍,ഗ്ലോബല്‍ ലോട്ടറി മോണിറ്ററിങ് സിസ്റ്റം, ഇന്റര്‍നാഷണല്‍ ബെറ്റിങ് ഇന്റഗ്രിറ്റി അസോസിയേഷന്‍ തുടങ്ങിയവയുമായെല്ലാം ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം സമന്വയിപ്പിക്കും.

അമേരിക്കന്‍ ഫെഡ‍റല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ടാസ്ക് ഫോഴ്സുമായി സഹകരിക്കുന്നുണ്ട് അറബ് കപ്പിലും ഫിഫ വനിതാ ലോകകപ്പിലും ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സിനെ നിയമിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഓരോ രാജ്യത്തിന്റെയും ഇന്‍റഗ്രിറ്റി ഓഫീസര്‍മാര്‍ക്കും റഫറിമാര്‍ക്കും വര്‍ക്ക് ഷോപ്പുകളും നടത്തുന്നുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News