സൗദിയിൽ 'ഹുറൂബ്' മാറ്റാൻ 15 ദിവസം അനുവദിക്കും

Update: 2022-12-16 03:43 GMT

ഹുറൂബ് അഥവാ ഒളിച്ചോടിയതായി രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം തൊഴിലാളി ഹുറൂബിൽ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മന്ത്രാലയം വിശദീകരണം നൽകിയത്. ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിനാണ് പരമാവധി പതിനഞ്ച് ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഹുറൂബ് നടപടികളിൽ ഇളവ് തേടി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും ശേഷം മന്ത്രാലയം ട്രാൻസ്ഫറിന് അനുമതി ലഭ്യമാക്കുകയും ചെയ്യുന്ന അവസരത്തിലാണ് നിശ്ചിത സമയപരിധി ബാധകമാകുക.

സ്പോൺസർഷിപ്പ് മാറുമ്പോൾ തൊഴിലാളിയുടെ പേരിൽ നിലവിലുള്ള കുടിശ്ശികയുൾപ്പെടെ പുതിയ സ്പോൺസർ ഏറ്റെടുക്കേണ്ടി വരും. ഹുറൂബ് രേഖപ്പെടുത്തിയത് മുതൽ പഴയ സ്പോൺസർക്ക് തൊഴിലാളിയുടെ മേൽ യാതൊരു ബാധ്യതയും നിലനിൽക്കില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News