ഇരുപതാമത് സിഫ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് ഈ മാസം 29ന്

ജിദ്ദയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു

Update: 2023-09-16 19:12 GMT

ജിദ്ദ: ഇരുപതാമത് സിഫ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന് ഈ മാസം 29ന് സൗദിയിലെ ജിദ്ദയിൽ തുടക്കമാകും. ജിദ്ദയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. 3 ഡിവിഷനുകളിലായി 23 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സൗദി ഇന്ത്യ ഫുട്‌ബോൾ ഫോറം, ഫുട്‌ബോൾ മാമാങ്കത്തിന് വേദിയൊരുക്കുന്നത്. ഈ മാസം 29 ന് ജിദ്ദയിലെ വസീരിയ അൽതാ ഊൻ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ജിദ്ദയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മത്സരങ്ങളുടെ ഫിക്സചർ പ്രകാശനം ചെയ്തു.

Advertising
Advertising

ഫിഫ ഫുട്ബോൾ ലോട്ടിങ് സമ്പ്രദായത്തിന് സമാനമായ മികവോടെയായിരുന്നു ഫിക്ച്ചർ ലോട്ട് സിസ്റ്റം. സിഫ് പ്രസിഡണ്ട് ബേബി നീലാംബ്ര ടൂർണന്റിന്റെ ട്രോഫി അനാവരണം ചെയ്തു. ഗൾഫ് മേഖലയിൽ തന്നെ പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും ദൈർഘമേറിയ ടൂർണമെന്റാണ് സിഫ് സംഘടിപ്പിക്കാറുള്ളത്. 11 ആഴ്ചകൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ എ -ബി-ഡി എന്നീ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർ ദേശീയ കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.

സിഫ് ഭാരവാഹികളും ക്ലബ്ബ് മെമ്പർമാരും പങ്കെടുത്ത ചടങ്ങിൽ കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേർ സംബന്ധിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ബേബി നീലാമ്പ്ര അധ്യക്ഷനായി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് അഷ്റഫ് മൊയ്തീൻ പരിപാടി ഉത്ഘാടനം ചെയ്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News