കിങ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിലേക്ക് ഇരച്ചെത്തി വന്‍ജനാവലി

33,000 ഒട്ടക ഉടമകളുടെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്

Update: 2022-01-06 07:26 GMT

ഡിസംബര്‍ 1 മുതല്‍, റിയാദിന്റെ വടക്ക് ഫിഷറീസില്‍ നടന്ന് വരുന്ന ആറാമത് കിങ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തില്‍ വന്‍ജനപങ്കാളിത്തം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വെത്യസ്തമായി ആയിരങ്ങളാണ് പ്രൗഢിയും പാരമ്പര്യവും വിനോദവും ഒത്തുചേരുന്ന മേളയില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ദിവസവും ഇവിടെ എത്തിച്ചേരുന്നത്.



 


ഏകദേശം 33,000 ഒട്ടക ഉടമകളുടെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.നിറത്തിന്റേയും ആകാരഭംഗിയുടേയുമെല്ലാം അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മേളയില്‍ വിവിധ കലാ പരിപാടികളും വിനോദസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertising
Advertising




 


'അല്‍ അറബിയ' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന മേളയുടെ ചിത്രങ്ങള്‍, വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. നിരവധി ആരാധകര്‍ മത്സരത്തിനോട് ബന്ധപ്പെട്ട ഹാഷ് ടാഗുകളോടെ ചിത്രങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News