Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ജിദ്ദ: ഹറാജിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും ഇപ്പോൾ കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബൂബക്കർ (56) കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടപടികൾ പൂർത്തികരിച്ച് മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്. ഭാര്യ: ബുഷ്‌റ,മക്കൾ: മുഹമ്മദ് സാലിഹ്, അബ്‌ദുൽ സമദ്(ജിദ്ദ), മുഹമ്മദ് സാദിഖ്. സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ, സീനത്ത്, സുഹ്റാബി.