മദീനയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടം
Update: 2026-10-22 01:21 GMT
മദീന: വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) ആണ് മരിച്ചത്. നൗഫൽ ഓടിച്ച കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മദീനയിൽ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. അവധിക്ക് ശേഷം നാല് മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം മദീന അഹമ്മദി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.