സൗദിയിൽ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ യുവാവിൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി യുവതിയായ നുവൈർ ബിൻത് നാജിയാണ് കൊല്ലപ്പെട്ടത്

Update: 2024-04-19 13:31 GMT

റിയാദ്: സൗദിയിൽ യുവതിയെ മനപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസിൽ ബിൻ സുഹൈൽ എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സൗദി യുവതിയായ നുവൈർ ബിൻത് നാജിയാണ് കൊല്ലപ്പെട്ടത്. രണ്ട് പേരും ഒതൈബി ഗോത്രത്തിലുളളവരാണ്. വിവിധ തെളിവുകൾ ഹാജരാക്കി കീഴ്‌ക്കോടതിയും അപ്പീൽ കോടതിയും സുപ്രീം കോടതിയും വരെ പ്രോസിക്യൂഷൻ പ്രതിക്കെതിരെ നിലപാടെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബം നീതിക്കായി നിന്നതോടെ ഭരണകൂട ഉത്തരവ് പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മറ്റൊരാളുടെ ജീവൻ മനപൂർവം ഹനിക്കുന്നത് രാജ്യസുരക്ഷക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ആക്രമിക്കാനോ രക്തം ചിന്താനോ ആർക്കും അധികാരമില്ല. മനപൂർവമുള്ള നരഹത്യക്ക് ശിക്ഷ വധശിക്ഷയാണെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ നിയമം ചൂണ്ടിക്കാണിച്ച് ഓർമിപ്പിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News