ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി
ഖബറടക്കം മദീനയിൽ നടത്തും
Update: 2025-06-22 12:40 GMT
മദീന: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് എത്തിയ മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) ആണ് മരിച്ചത്. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു ഇദ്ദേഹം.
ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിലാണ് മരണപ്പെട്ടത്. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കോർഡിനേറ്റർ കെ.എ. സലീമിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കുന്നുണ്ട്. ഖബറടക്കം മദീനയിൽ നടത്തും.