ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയെ മക്കയിൽ പിതാവിനരികിൽ ഖബറടക്കി

പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുമ്പോൾ മലപ്പുറം വാഴയൂർ സ്വദേശി റിയാസിൻ്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു

Update: 2024-08-14 19:48 GMT

മക്ക: ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയെ മക്കയിൽ പിതാവിനരികിൽ തന്നെ ഖബറടക്കി. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് റിയാസാണ് മരിച്ചത്. ഹജ്ജിനിടെ കാണാതായി പിന്നീട് മരണപ്പെട്ടതായി കണ്ടെത്തിയ പിതാവ് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

റിയാസും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽവെച്ച് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. റിയാസിന്റെ ഭാര്യയും മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഖബറടക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പിതാവിനരികിലാണ് റിയാസിന്റെ അന്ത്യവിശ്രമം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News