സൗദിയിലെ സ്‌കൂളുകളുടെ അക്കാദമിക് മേഖല ഏകീകരിക്കാന്‍ പദ്ധതി

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി

Update: 2023-03-23 16:26 GMT
Editor : banuisahak | By : Web Desk
Advertising

ദമ്മാം: സൗദിയിലെ സ്‌കൂള്‍ അക്കാദമിക് മേഖല ഏകീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍, സ്വകാര്യ, വിദേശ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി.

റമദാനില്‍ രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഏകീകൃത പ്രവര്‍ത്തന മാതൃക നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് പുറമേ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്കും നിബന്ധന ബാധകമാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളുടെയും പ്രവര്‍ത്തന സമയവും ക്രമവും ഏകീകരിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.

നിലവിലെ മാറ്റങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ് വിദ്യാര്‍ഥികളുടെ പഠനം, അധ്യാപകരുടെ ലഭ്യത, രക്ഷിതാക്കളുടെ പങ്കാളിത്തം എന്നിവ വിലയിരുത്തിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനവും വിദ്യാര്‍ഥികളുടെ പഠനനിലവാരവും ഉയര്‍ത്തുന്ന തരത്തിലായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News