'ചരിത്ര പാലക രത്‌നം' പുരസ്‌കാരം അബ്ദുറഹ്മാന്‍ നെല്ലിക്കുത്തിന്

Update: 2022-04-29 09:09 GMT
Advertising

ദമ്മാം: ദമ്മാം കെ.എം.സി.സി ടൗണ്‍ കമ്മിറ്റി സൗദി കെ.എം.സി.സിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്ന എഞ്ചിനീയര്‍ സി. ഹാശിമിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ചരിത്ര പാലക രത്‌നം' പുരസ്‌കാരം പ്രമുഖ ചരിത്രകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക്.

10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചരിത്രകാരന്റെ ജന്മനാട്ടില്‍ വെച്ച് മേയ് അവസാന വാരം സമര്‍പ്പിക്കും.അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള ചരിത്രാന്വേശിയാണ് നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഗവേഷകരും കോളേജ് വിദ്യാര്‍ത്ഥികളും നിരന്തരം അന്വേഷിച്ചെത്തുന്ന അറബിയിലും അറബി മലയാളത്തിലുമുള്ള അമൂല്യ കൈയ്യെഴുത്ത് പ്രതികള്‍ അടക്കം മാപ്പിള സാഹിത്യ കൃതികളുടെ വന്‍ശേഖരം തന്നെ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ കൈവശമുണ്ട്. മലബാര്‍ ഹിസ്റ്ററി കോണ്‍ഫ്രന്‍സ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലടക്കം ധാരാളം വേദികളില്‍ ചരിത്ര ശേഖരം പ്രദര്‍ശിപ്പിക്കുകയും സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എഴുത്തും ചരിത്ര ശേഖരവും ജീവിത ചര്യയാക്കിയ ഈ പണ്ഡിതന്‍ പ്രദേശത്തെ ജീവകാരുണ്യ രംഗത്തും നേതൃ നിരയിലുണ്ട്. പുതു തലമുറക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ക്ക് അവാര്‍ഡ് നല്‍കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.എം.സി.സി ദമ്മാം സിറ്റി കമ്മിറ്റി ഭാരവാഹികളായ അമീര്‍ കോഡൂര്‍, ശിഹാബ് താനൂര്‍, ബക്കര്‍ പൊന്‍മുണ്ടം എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News