ആലിയ ഇന്ത്യൻ സ്കൂൾ അലുംനി മീറ്റ് സംഘടിപ്പിച്ചു
റിയാദ് ആലിയ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥികളുടെ അലുംനി മീറ്റ് "കഹാനി" സമാപിച്ചു. ആലിയ ഇന്ത്യന് സ്കൂളിൽ സംഘടിപ്പിച്ച മീറ്റിൽ മുൻ വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഡോ. ഷാനു സി തോമസ് ഉദ്ഘടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൽ കവിത ലത,ഉഷ തോമസ്, ശ്രീകാന്ത്സർ എന്നിവർ ആശംസ അർപ്പിച്ചു. മുൻ അധ്യാപകരായ അനീസ, ഷബീന, രെമ്യ എന്നിവർ പങ്കെടുത്തു.
കേരളത്തിലും "കഹാനി" യുടെ ഗ്രാൻഡ് അലുംനി മീറ്റ് അടുത്ത നവംബറിൽ സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ് കമ്മിറ്റി. അലുംനി ചെയർമാൻ ഷാനിൽ മുഹമ്മദ്, ജെനറൽ സെക്രട്ടറി നിബൽ മുഹമ്മദ് , ട്രഷറർ മുബാരിസ് റഷീദ് എന്നിവരടക്കം 12 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണു മീറ്റിന് നേതൃത്വം കൊടുക്കുന്നത് . വൈസ് ചെയർ പേർസൺ സൽമ അഹ്മദ് , ട്രേഷറർ നിജാദ്, ജോ. സെക്രട്ടറി നബ്ഹാൻ, ടാസ്‌ക് ഫോഴ്‌സ് കോഡിനേറ്റർമാരായ മുഫീദ, മുഹമ്മദ് നാസർ, ഹിസാന തസനീം , കനീസ് ഫാത്തിമ , ഹബീബ, മുഹ്‌മിന, ഷാമൻ എന്നിവർ നേതൃത്വം നല്കി.