ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേളക്ക് ആവേശകരമായ തുടക്കം

Update: 2023-10-25 18:47 GMT

സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ്.സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളക്ക് അറീന സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം.

ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. മേളയുടെ കിക്കോഫ് സാമുഹ്യ പ്രവര്‍ത്തകനും അല്‍ മുസൈന്‍ കമ്പനി സിഇഒയുമായ ബജ്പേ സകരിയ നിര്‍വ്വഹിച്ചു.

ജുബൈല്‍ എഫ് സി പ്രസിഡന്‍റ് ഷജീർ തച്ചമ്പാറ അധ്യക്ഷനായിരുന്നു. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് മുജീബ് കളത്തില്‍, റഫീക് കൂട്ടിലങ്ങാടി (സിഫ്കോ), ഡിഫ ഭാരവാഹികളായ വില്‍ഫ്രഡ് ആന്ഡ്രൂസ്, ഖലീല്‍ പൊന്നാനി, ഷനൂബ് കൊണ്ടോട്ടി, അഷ്റഫ് എടവണ്ണ, മുജീബ് പാറമ്മല്‍, സകീര്‍ വള്ളക്കടവ് എന്നിവരും ജുബൈലിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ബിനോയ്‌, സലാം, നസീം, ബദറുദ്ധീൻ, അജ്മൽ, സച്ചിൻ, ഷിജാസ്, അമിത്, റാഷിദ്‌, ഫാറൂഖ്, സനൂപ്, മുസ്തഫ, നഹാസ് എന്നിവർ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

Advertising
Advertising

ഉദ്ഘാടന ദിവസം നടന്ന വാശിയേറിയ മൂന്ന് മല്‍സരങ്ങളില്‍ യൂത്ത് ക്ലബ് കോബാര്‍ ഇംകോ കോബാറിനേയും, ഫിനിക്സ് ദമാം യംഗ് സ്റ്റാര്‍ ടൊയോട്ടയേയും, യുഎഫ്സി കോബാര്‍ എംയു എഫ്സിയേയും പരാജയപ്പെടുത്തി. കളിയിലെ കേമന്മാരായി എൽദോസ് (യൂത്ത് ക്ലബ്), മുഷ്‌ഫീഖ് (ഫിനിക്സ് എഫ്.സി), സുധിൻ (എംയു എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു.

നാട്ടില്‍ നിന്നെത്തിയ പ്രമുഖ റഫറി ജവാന്‍ നാസര്‍ കോഴിക്കോട്, ഹനീഫ ചേളാരി, അജ്മല്‍, ശിഹാബ് എന്നിവര്‍ കളി നിയന്ത്രിച്ചു. ക്ലബ് സെക്രട്ടറി ഇല്യാസ്, ടൂർണമെന്റ് കമ്മറ്റി കൺവീനർ സബാഹ്, ഷാഫി, ജാനിഷ്, മിഥുൻ, റഫ്സൽ, സുഹൈൽ, റിഫാഷ്, മുസ്തഫ, ഫെബിൽ, അജിൻ, ഷബാസ്, സുഹൈൽ കടലുണ്ടി, സച്ചിൻ, നബീൽ, ജലീൽ, ഷാഫി, മനാഫ്, റിഷാദ്, ഹെഗൽ എന്നിവർ സംഘാടനത്തിന്‌ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News